പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു

കോതമംഗലം: നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ . മാതിരിപ്പിള്ളി മുതൽ പുതുപ്പാടി വരെ എട്ട് കടയിലാണ് പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്ക് ആരോഗ്യവിഭാഗം നോട്ടീസ് നൽകി. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നഗരസഭ ഓഫിസിന് മുന്നിൽ പ്രദർശിപ്പിച്ചു. കോളജ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെത്തുടർന്ന് ജില്ല മെഡിക്കൽ ഓഫിസർ പരിശോധനക്ക്​ നിർദേശം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.