ആലുവ: കേരളത്തിൽ അറബി സർവകലാശാല ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആലുവ മുസ്‌ലിം അസോസിയേഷൻ (എ.എം.എ) സംഘടിപ്പിച്ച ലോക ആവശ്യപ്പെട്ടു. സൗത്ത് കേരള അറബിക് കോളജ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്‌ദുല്ല നദ്‌വി ഉദ്ഘാടനം ചെയ്തു. എ.എം.എ പ്രസിഡൻറ് അബ്‌ദുൽഖാദർ പേരയിൽ അധ്യക്ഷത വഹിച്ചു. ഡോ. എം. അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. തോട്ടക്കാട്ടുകര മുസ്‌ലിം ജമാഅത്ത് മുൻ പ്രസിഡൻറ് നാദിർഷ മഞ്ഞംതുരുത്ത്, ഷെമീർ കല്ലുങ്കൽ, അൻസാരി പറമ്പയം, പി.എ. അബ്‌ദുൽസമദ്, സുലൈമാൻ അമ്പലപ്പറമ്പ്, നാസർ യൂനിവേഴ്സൽ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി നസീർ ചൂർണിക്കര സ്വാഗതവും സാബു പരിയാരത്ത് നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻea yas6 ama ആലുവ മുസ്‌ലിം അസോസിയേഷൻ സംഘടിപ്പിച്ച സൗത്ത് കേരള അറബിക് കോളജ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്‌ദുല്ല നദ്‌വി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.