പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി വാർഷികം; പ്രതിപക്ഷം പടിക്കുപുറത്ത്

പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികം ചൊവ്വാഴ്ച നടക്കും. രാവിലെ 10.30ന് പ്രസിഡൻറ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ് അധ്യക്ഷത വഹിക്കും. വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാറാണ് മുഖ്യാതിഥി. ആഘോഷ പരിപാടികളിൽനിന്ന്​ പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങളെയും മറ്റ് കോൺഗ്രസ് ജനപ്രതിനിധികളെയും ഒഴിവാക്കി എൽ.ഡി.എഫ് പരിപാടിയാക്കി മാറ്റിയതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സി.പി.എമ്മുകാരനായ ജില്ല പഞ്ചായത്ത്​അംഗം എ.എസ്. അനിൽകുമാറിനെ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോൾ പ്രദേശത്തെ മറ്റൊരു ജില്ല പഞ്ചായത്ത്​ അംഗമായ കോൺഗ്രസുകാരനായ ഷാരോൺ പനക്കലിനെ ഒഴിവാക്കി. വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് മുഖ്യാതിഥിയാകുമ്പോൾ കോൺഗ്രസുകാരനായ ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറിന് ക്ഷണം പോലുമില്ല. ആഘോഷ പരിപാടി മൊത്തം സി.പി.എം കൈപ്പിടിയിലാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.