കൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളിലെ വാരാന്ത്യ അവധിദിനം മാറ്റി അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയത് വിവാദത്തിൽ. വെള്ളിയാഴ്ച ദിവസങ്ങളിലുണ്ടായിരുന്ന അവധി മാറ്റി ഞായറാഴ്ചയാക്കിയതാണ് പുതിയ പരിഷ്കാരം. ക്ലാസ് സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. സ്കൂൾ അവധി ദിനങ്ങൾ ക്രമീകരിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും വിദ്യാഭ്യാസ വകുപ്പ് അയച്ചത്. മാറ്റങ്ങൾക്കെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. പുതിയ ഉത്തരവ് പ്രകാരം ലക്ഷദ്വീപിലെ സ്‌കൂളുകളിൽ രണ്ടാം ശനിയും ഞായറാഴ്ചയുമായിരിക്കും ഇനി മുതൽ അവധിദിനങ്ങൾ. മുസ്ലിം വിഭാഗം തിങ്ങിപ്പാർക്കുന്ന ലക്ഷദ്വീപിൽ കാലങ്ങളായി തുടർന്നുവരുന്നത് വെള്ളിയാഴ്ച അവധി എന്ന രീതിയായിരുന്നു. രാവിലെ ഒമ്പതുമുതൽ 12.30 വരെ ക്ലാസുകൾ നടത്താനാണ് പുതിയ തീരുമാനം. 12.30 മുതൽ 1.30 വരെ ഉച്ചഭക്ഷണ സമയം. 1.30 മുതൽ 4.30 വരെ വീണ്ടും ക്ലാസുകൾ തുടരും. അവധി ഒഴിവാക്കിയ സാഹചര്യത്തിൽ ഈ രീതി വെള്ളിയാഴ്ചത്തെ പ്രാർഥനയെ ബാധിക്കുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന വിശ്വാസികൾക്ക് പള്ളികളിൽ എത്തേണ്ടതുണ്ട്. വിദ്യാലയങ്ങളിലെ പുതിയ രീതിയനുസരിച്ചുള്ള സമയത്ത് പ്രാർഥനകൾ പൂർത്തിയാക്കി മടങ്ങിയെത്താൻ കഴിയില്ല. അതിനാൽ പള്ളിയിൽ പോയി മടങ്ങിയെത്താൻ ഉച്ചക്ക് രണ്ടുവരെയെങ്കിലും സമയം അനുവദിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.