കോൺഗ്രസ്​ നിവേദനം നൽകി

കിഴക്കമ്പലം: കാവുങ്ങല്‍പറമ്പ് നാലുംകൂടിയ ജങ്​ഷനില്‍ തകര്‍ന്നുകിടക്കുന്ന റോഡ് കട്ട വിരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും ചിത്രപ്പുഴ-പോഞ്ഞാശ്ശേരി റോഡില്‍ ടാറിങ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട്​ കാവുങ്ങല്‍പറമ്പ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ പൊതുമരാമത്ത് എൻജിനീയര്‍ക്ക് നിവേദനം നല്‍കി. നേതാക്കളായ മുഹമ്മദ് ഷെരീഫ്, വി.ഐ. മുഹമ്മദാലി, പി.എച്ച്. നൂറുദ്ദീന്‍, സുനില്‍ നായര്‍, കെ.എ. അനസ്, മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.