ജനജാഗരന്‍ അഭിയാന്‍ പദയാത്ര

കിഴക്കമ്പലം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നികുതി ഭീകരത അവസാനിപ്പിക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വർധന നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട്​ കിഴക്കമ്പലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ കെ.പി.സി.സി വൈസ് പ്രസിഡൻറ്​ വി.പി. സജീന്ദ്രന്‍ ഫ്ലാഗ്​ഓഫ് ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ഏലിയാസ് കാരിപ്ര അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ മുഹമ്മദ് ഷിയാസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ കെ.വി. എല്‍ദോ, ഡി.സി.സി സെക്രട്ടറി എം.പി. രാജന്‍, ജേക്കബ് സി. മാത്യു, ബാബു സെയ്താലി, റഷീദ് കാച്ചാംകുഴി, പി.എച്ച്. അനൂപ്, ജോസ്വിന്‍ കോയിക്കര, ജോളി ബേബി, ലിജി യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. പടം. കോണ്‍ഗ്രസ് കിഴക്കമ്പലം മണ്ഡലം കമ്മിറ്റി നടത്തിയ അഭിയാന്‍ പദയാത്രക്ക്​ കെ.പി.സി.സി വൈസ് പ്രസിഡൻറ്​ വി.പി. സജീന്ദ്രന്‍ പതാക കൈമാറുന്നു (em palli 2con)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.