മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു

അടിമാലി: മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ്​ തൊഴിലാളി മരിച്ചു. ചിന്നപ്പാറ ആദിവാസിക്കുടിയിലെ പാലയ്ക്കൽ ശിവൻ രാമനാണ് ​(55) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെയാണ്​ അപകടം. കൊരങ്ങാട്ടിക്ക്​ സമീപം കുതിരയിളയിൽ മരം മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്ക്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമണി. മക്കൾ: രമ്യ, ശിവകുമാർ. മരുമകൻ: അഭിലാഷ്. idl adi 5 raman ചിത്രം - ശിവൻ രാമൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.