ഇ-ശ്രം ക്യാമ്പ് സംഘടിപ്പിക്കും

പെരുമ്പാവൂര്‍: സംസ്ഥാന തൊഴില്‍ വകുപ്പും റയോണ്‍പുരം കെയര്‍ ഫൗണ്ടേഷനും സംയുക്തമായി . 16നും 56നും ഇടയില്‍ പ്രായമുള്ളവര്‍ക്കും ഇ.എസ്.ഐ, പി.എഫ് ഇന്‍കം ടാക്‌സ് തുടങ്ങിയവ അടക്കാത്ത അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം വഴി രജിസ്​റ്റര്‍ ചെയ്യാം. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുന്നത്തുനാട് തഹസില്‍ദാര്‍ വിനോദ് രാജ് ഉദ്ഘാടനം ചെയ്യും. അസി. ലേബര്‍ ഓഫിസര്‍ കെ.എ. ജയപ്രകാശ് മുഖ്യാതിഥിയായിരിക്കും. വല്ലം പ്രദേശത്തെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താമെന്ന് കെയര്‍ ഫൗണ്ടേഷന്‍ പ്രസിഡൻറ്​ മന്‍സൂര്‍ നെല്ലിക്കല്‍, സെക്രട്ടറി എ.എസ്. നിഷാദ് എന്നിവര്‍ അറിയിച്ചു. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് രജിസ്‌ട്രേഷന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.