ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ്​

ഷട്ടിൽ ബാഡ്മിൻറൺ ടൂർണമൻെറ്​ മട്ടാഞ്ചേരി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല സ്പോർട്സ് ക്ലബ് കൊച്ചി മേഖല സ്പോർട്സ് ക്ലബുമായി സഹകരിച്ച് സംസ്ഥാനതല ഷട്ടിൽ ബാഡ്മിൻറൺ ടൂർണമൻെറ്​ നടത്തി. തോപ്പുംപടിയിൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ റോണി അഗസ്​റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ടി. രജീഷ്, എ.എ. രജീഷ്, എം.ആർ.എൻ. പണിക്കർ, യൂസഫ് കാസിനോ തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം സ്ഥാനം എറണാകുളം ജില്ലയിലെ രാഹുൽ-ഉമേഷ് സഖ്യം നേടി. രണ്ടാം സ്ഥാനം നൈജിൽ-രാജീവ് സഖ്യവും കരസ്ഥമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.