'സാമൂഹികവിരുദ്ധർക്കെതിരെ നടപടി വേണം'

പെരുമ്പാവൂര്‍: പ്രൈവറ്റ് ബസ് സ്​റ്റാന്‍ഡില്‍നിന്ന്​ കണ്ടന്തറയിലേക്ക് പോകുന്ന വഴിയുടെ ഇടതുവശത്ത് പാത്തിത്തോടിനോട് ചേര്‍ന്ന് കാടുപിടിച്ച് കിടക്കുന്ന പറമ്പ് സാമൂഹികവിരുദ്ധരുടെയും അന്തർ സംസ്ഥാന തൊഴിലാളികളുടെയും കേന്ദ്രമായി മാറുന്നു. അന്തര്‍ സംസ്ഥാനക്കാരുൾപ്പെടെ ഇവിടെ തമ്പടിച്ച് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് നാട്ടുകാരില്‍ ഭീതി പരത്തുന്നു. മാസങ്ങള്‍ക്കുമുമ്പ് ബസ് സ്​റ്റാൻഡ്​ റോഡില്‍ വിദ്യാര്‍ഥിനിക്ക് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായി. അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് 'ഭൂമിയുടെ അവകാശികള്‍' കാര്‍ഷിക കൂട്ടായ്മ ആവശ്യപ്പെട്ടു. em pbvr 2 Bord പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്​റ്റാന്‍ഡില്‍നിന്ന്​ കണ്ടന്തറയിലേക്കുള്ള റോഡില്‍ സാമൂഹികവിരുദ്ധർക്കെതിരെ 'ഭൂമിയുടെ അവകാശികള്‍' കാര്‍ഷിക കൂട്ടായ്മ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.