പ്രതിഷേധ മെയിൽ

കോതമംഗലം: എം.പിമാരെ അകാരണമായി സസ്പെൻഡ്​ ചെയ്ത നടപടി പിൻവലിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ച കാമ്പയി​ൻെറ മണ്ഡലംതല ഉദ്ഘാടനം ജില്ല പ്രസിഡൻറ്​ പി.കെ. രാജേഷ് നിർവഹിച്ചു. മണ്ഡലം സെക്രട്ടറി എൻ.യു. നാസർ, ഷെഫിൻ മുഹമ്മദ്, നിധിൻ കുര്യൻ എന്നിവർ സംസാരിച്ചു. എൽദോസ് പോളിനെ തെരഞ്ഞെടുത്തു കോതമംഗലം: 583 സഹകരണ സംഘം പ്രസിഡൻറായി നഗരസഭ കൗൺസിലർ കൂടിയായ എൽദോസ് പോളിനെ തെരഞ്ഞെടുത്തു. ഭരണസമിതിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം കൊടുത്ത സഹകരണ സംരക്ഷണ മുന്നണിയാണ് വിജയിച്ചത്. കെ.കെ. ടോമി, അജി ജോസ്, പോൾ ഡേവിസ്, പൗലോസ് കെ. മാത്യു, എം.ജി. പ്രസാദ്, എം.പി. ബഷീർ, കെ.ജി. ഷാജി, സജീവ് സണ്ണി, രമ്യ വിനോദ്, സൗമ്യ അനീഷ്, സ്നേഹ ജോർജ്, അരുൺ സി. ഗോവിന്ദ് എന്നിവരാണ് മറ്റ് അംഗങ്ങൾ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.