പള്ളുരുത്തി: കൊച്ചിൻ സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ സുവർണ തൂലിക പുരസ്കാരം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച പള്ളുരുത്തി ഇ.കെ. മുരളീധരൻ മാസ്റ്റർ സ്മാരക വേദിയിൽ നടക്കുന്ന കഥാ മിത്രം സംഗമത്തിൽ പുരസ്കാര സമർപ്പണം നടത്തും. ഏഴ് യുവസാഹിത്യകാരൻമാർ രചിച്ച തൂലികകളുടെ പ്രകാശന കർമം, കഥയരങ്ങ്, കവിയരങ്ങ്, സാഹിത്യ സമ്മേളനം, പുസ്തക പരിചയം എന്നിവ നടക്കും. മികച്ച വനിത സാമൂഹിക പ്രവർത്തകക്കുള്ള പുരസ്കാരം മുൻ മേയർ സൗമിനി ജെയിനും സമർപ്പിക്കുമെന്ന് പ്രസിഡൻറ് വിപിൻ പള്ളുരുത്തി, സെക്രട്ടറി റോബിൻ പള്ളുരുത്തി, ഹസീന നജീബ് , ബിന്ദുവേണു, ഷീജ പടിപ്പുരക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമാപന സമ്മേളനം കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്യും. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് സമ്മാനദാനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.