എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കൽ: ഹൈബി ഈഡൻ കേന്ദ്രമന്ത്രിയെ കണ്ടു

കൊച്ചി: എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് വിശദ എസ്​റ്റിമേറ്റിന് ഉടൻ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കേന്ദ്രമന്ത്രിയെ കണ്ടു. എറണാകുളം മുതൽ അമ്പലപ്പുഴ വരെ മൂന്ന് റീച്ചായാണ് പാത ഇരട്ടിപ്പിക്കൽ നടപ്പാക്കുന്നത്. എറണാകുളം-കുമ്പളം (7.71 കി.മീ), കുമ്പളം-തുറവൂർ (15 .59 കി.മീ), തുറവൂർ-അമ്പലപ്പുഴ (45.90 കി.മീ) എന്നിങ്ങനെയാണ് മൂന്ന് റീച്ച്​. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പിന് റെയിൽവേ സംസ്ഥാന സർക്കാറിന് 510 കോടി രൂപ കൈമാറിയിട്ടുണ്ട്. ഇതിൽ 205 കോടി രൂപ എറണാകുളം-കുമ്പളം റീച്ചിലെ സ്ഥലം ഏറ്റെടുക്കുന്നതിനാണ്. എന്നാൽ, പദ്ധതിയുടെ വിശദ എസ്​റ്റിമേറ്റിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയാൽ മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാൻ സാധിക്കൂ. എസ്​റ്റിമേറ്റിന് എത്രയും പെട്ടെന്ന് അംഗീകാരം നൽകാൻ റെയിൽവേ ബോർഡിന് നിർദേശം നൽകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.