പുക്കാട്ടുപടി വൺവേ തീരുമാനം റദ്ദാക്കി

എടത്തല: പുക്കാട്ടുപടി വൺവേ തീരുമാനം റദ്ദാക്കി. കഴിഞ്ഞ ദിവസം ചേർന്ന എടത്തല പഞ്ചായത്ത് കമ്മിറ്റിയിലാണ് തീരുമാനമെടുത്തത്. കവലയിൽ ജനുവരി ഒന്നുമുതൽ വൺവേ ഗതാഗതത്തിനാണ് തീരുമാനിച്ചത്. എന്നാൽ, പഞ്ചായത്ത് കമ്മിറ്റിയിൽ അംഗങ്ങൾ ഇതിനെ ശക്തമായി എതിർത്തു. പഞ്ചായത്ത് പ്രസിഡ​േൻറാ കമ്മിറ്റിയോ അറിയാതെ, ബന്ധപ്പെട്ട ഏതാനും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തീരുമാനം എടുത്ത പഞ്ചായത്ത് അംഗത്തിന് കമ്മിറ്റിയിൽ രൂക്ഷവിമർശനം കേൾക്കേണ്ടിവന്നു. 20ന് ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.