നെടുമുടി വേണു ചലച്ചിത്രോത്സവം

അങ്കമാലി: നടൻ നെടുമുടി വേണുവി​ൻെറ ശ്രദ്ധേയ ഏഴ് ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫിലിം ഫെസ്​റ്റിന്​​ ഇന്ന്​ തുടക്കംകുറിക്കും. നായത്തോട് നവയുഗ കലാസമിതി ആഭിമുഖ്യത്തിൽ നായത്തോട് സ്കൂൾ കവലയിലാണ് ഫെസ്​റ്റ്​ സംഘടിപ്പിക്കുന്നത്. വൈകീട്ട് ആറിന് സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. അരവിന്ദ​ൻെറ തമ്പാണ് ആദ്യദിനം പ്രദർശിപ്പിക്കുക. തകര, കള്ളൻ പവിത്രൻ, വിടപറയും മുമ്പെ, ആരവം, പാളങ്ങൾ, മിന്നാമിനുങ്ങി​ൻെറ നുറുങ്ങുവെട്ടം എന്നിവ തുടർദിവസങ്ങളിൽ പ്രദർശിപ്പിക്കും. ദിവസവും വൈകീട്ട് ഏഴിനാണ് പ്രദർശനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.