ബെവ്കോ ഔട്ട്​ലെറ്റിനെതിരെ സമരം

കൊച്ചി: എം.ജി റോഡിൽ സ്ഥാപിക്കുന്ന ബെവ്കോ ഔട്ട്​ലെറ്റിനെതിരായ സമരം ശക്തമാക്കാനൊരുങ്ങി സമരസമിതി. കേരള മർച്ചൻറ്​സ്​ ചേംബർ ഓഫ് കോമേഴ്സ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ​േചംബർ ഓഫ് കോമേഴ്‌സ് ആൻഡ്​​ ഇൻഡസ്ട്രി, എറണാകുളം തിരുമല ദേവസ്വം എന്നീ സംഘടനകൾ എക്​സൈസ്​ മന്ത്രി ഗോവിന്ദൻ മാസ്​റ്റർക്കും മേയർക്കും ബിവറേജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്​. ഔട്ട്​ലെറ്റ് മാറ്റുന്നതിന് അടിയന്തര നടപടി എടുക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. കച്ചേരിപ്പടിയിലെ എക്സൈസ് ഓഫിസിൽ ധർണ നടത്താനും തീരുമാനിച്ചു. കുരുവിള മാത്യൂസ്, കൗൺസിലർ സുധ ദിലീപ് കുമാർ, ഗുണവതി, മിനു പോൾ, ഡോ. ജലജ എസ്. ആചാര്യ, സ്നേഹ സായി, ഗീത പൈ, രോഹിണി, കെ.എസ്​. ദിലീപ്കുമാർ, നിഥിൻ, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.