ഊന്നുകല്ലിൽ ആഡംബര ജീപ്പ് തലകീഴായി മറിഞ്ഞു

കോതമംഗലം: . യുവാക്കൾ രക്ഷപ്പെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഞായറാഴ്ച രാവിലെയാണ് അപകടം. പട്ടാമ്പി സ്വദേശികളായ നാല് യുവാക്കൾ മൂന്നാർ യാത്ര കഴിഞ്ഞ് തിരികെ പോകവെ കവളങ്ങാട് പഞ്ചായത്ത് മിനി സ്​റ്റേഡിയത്തിന് സമീപം ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിന് സമീപത്തെ മൺതിട്ടയിൽ കയറി അഞ്ചടിയോളം ഉയർന്നാണ്​ വാഹനം തലകീഴായി മറിഞ്ഞത്. അപകടത്തിൽ ജീപ്പ് പൂർണമായി തകർന്നു. വാഹനം റോഡിൽനിന്ന് ഊന്നുകൽ സ്​റ്റേഷനിലേക്ക് മാറ്റി. EM KMGM 6 Jeep ഊന്നുകല്ലിൽ തലകീഴായി മറിഞ്ഞ ജീപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.