റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം

കോതമംഗലം: നിലവിലുള്ള റേഷന്‍ വ്യാപാരികളുടെ വർധിപ്പിച്ച ഡെപ്പോസിറ്റ് നിരക്ക് കുറക്കണമെന്ന്​ ഓള്‍ കേരള റീ​െട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കോതമംഗലം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ആൻറണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ വി.വി. ബേബി അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ ജില്ല അസി. സെക്രട്ടറി ഇ.കെ. ശിവന്‍, പിണ്ടിമന പഞ്ചായത്ത് പ്രസിഡൻറ്​ ജെസി സാജു, ബേബി തോമസ്, ഇ.പി. വർഗീസ്‌കുട്ടി, എം.എം. രവി, മാജോ മാത്യു, എം.എസ്. സോമന്‍, ടി.എം. ജോര്‍ജ്, ബിജി എം. മാത്യു, പി.പി. ഗീവർഗീസ്, കെ.എസ്. സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.വി. ബേബി (പ്രസിഡൻറ്​), എം.എം. രവി (സെക്രട്ടറി), ടി.എം. ജോര്‍ജ്( ട്രഷറര്‍), എം.എസ്. സോമന്‍ (വര്‍ക്കിങ്​ പ്രസിഡൻറ്​), മാജോ മാത്യു, ബിജി എം. മാത്യു (വൈസ് പ്രസിഡൻറുമാര്‍), പി.പി. ഗീവർഗീസ്, കെ.എസ്. സനല്‍കുമാര്‍ (ജോ. സെക്രട്ടറിമാര്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.