കോതമംഗലം: ഡിസംബർ പതിമൂന്ന് മുതൽ വിദ്യാർഥികൾക്ക് യൂനിഫോം നിർബന്ധമാക്കിയുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷൻ എറണാകുളം ജില്ല പ്രസിഡൻറ് എം.എം. നാസർ ആവശ്യപ്പെട്ടു. കെ.എ.ടി.എഫ് കോതമംഗലം ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നവംബർ ഒന്നിന് സ്കൂൾ തുറന്നപ്പോൾ യൂനിഫോം നിർബന്ധമില്ലെന്ന് പറഞ്ഞ സർക്കാർ മുൻ നിലപാട് തിരുത്തിയത് നിരാശ ജനകമാണ്. സൗജന്യ യൂനിഫോം പോലും വിതരണം ചെയ്യാതെ അധ്യയന വർഷാവസാനം വാങ്ങുന്ന യൂനിഫോമുകൾ അധിക വിദ്യാർഥികൾക്കും തുടർ പഠനത്തിന് ഉപകരിക്കില്ല. കോവിഡ് മൂലം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാരായ പതിനായിരക്കണക്കിന് രക്ഷിതാക്കൾക്ക് സർക്കാർ തീരുമാനം പ്രയാസം സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി. ജില്ല സെക്രട്ടറി സി.എസ്. സിദ്ദീഖ്, ഷമീർ പുതുപ്പാടി, വി.കെ. ലൈല , ഇല്യാസ് കോതമംഗലം, ബഷീർ ഉപ്പുക്കണ്ടം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. എം നസീർ കൂവള്ളൂർ (പ്രസിഡൻറ്) കെ.എ ഇല്യാസ് , സീതി കൂവള്ളൂർ, കെ.എ. ജിൻസി (വൈ: പ്രസിഡന്റ്) അനസ് വി. ഉമ്മർ (ജനറൽ സെക്രട്ടറി), സലീം മൈലൂർ, മുഹമ്മദ് ഷനീഫ്, പി.എച്ച്. ഫാത്തിമി(ജോ: സെക്രട്ടറി) എം.ബി.ഫാത്തിമ എളമ്പ്ര (ട്രഷറർ), എം.സീനത്ത് പല്ലാരിമംഗലം ( വനിത വിങ്ങ് ചെയർപേഴ്സൺ), കെ.എം.സുബൈദ (വനിത വിങ്ങ് കൺവിനർ), ബഷീർ ഉപ്പുകണ്ടം, വി.കെ. ലൈല, വി.കെ.ഷമീർ (ജില്ല കൗൺസിലർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.