വ്യാജ വൈദ്യത്തിനെതിരെ ശക്തമായ നടപടി വേണം- ആയുർവേദ മെഡിക്കൽ അസോസിയേഷൻ

കോതമംഗലം: വ്യാജ വൈദ്യത്തിനെതിരെ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന്​ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAl)യുടെ എറണാകുളം ജില്ല സമ്മേളനം. കോതമംഗലം റോട്ടറി ഭവനിൽ നടന്ന സമ്മേളനം കോതമംഗലം എം.എൽ.എ ആൻറണി ജോൺ ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ എറണാകുളം ജില്ല പ്രസിഡൻറ്​ ജോയ്സ് ജോർജ് അധ്യക്ഷത വഹിച്ചു. വിവിധമേഖലകളിൽ പ്രാഗല്​ഭ്യം തെളിയിച്ച ഡോ.വിജയൻ നങ്ങേലിൽ, ഡോ.ടി.ഡി.ശ്രീകുമാർ, ഡോ.എ.വൈ.അൻസാരി, ഡോ.ഷിബു വർഗീസ്, ഡോ. രാജേഷ്, ഡോ.ബിനോയ് ഭാസ്കർ, ഡോ. ഇട്ടൂപ്പ് ജെ. അഞ്ചേരിൽ, ഡോ.കൃഷ്ണ എസ്. നായർ, ഡോ.ശിവൻ എന്നിവരെ ആദരിച്ചു. കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ, ഡോ.ജോസ്, ഡോ.വിനോദ് കുമാർ, ഡോ.രാജശേഖരൻ, ഡോ.വത്സലാ ദേവി, ഡോ. എം.എസ്.നൗഷാദ്, ഡോ. ടിൻറു എലിസബത്ത് ടോം, ഡോ.ദിവ്യ അരുൺ, ഡോ.ജിൻഷിദ് സദാശിവൻ, ഡോ.സ്മിത അരുൺ കുമാർ, ഡോ. ഷീജ സാദത്ത്, ഡോ.ജയകൃഷ്ണൻ, ഡോ.ധന്യ വേലായുധൻ, ഡോ.ഹരികൃഷ്ണൻ, ഡോ.ഗോപിക രാജൻ, ഡോ. രസീത, ഡോ.അസീല, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി : ഡോ. ഇട്ടൂപ്പ് ജെ അഞ്ചേരിൽ (പ്രസിഡൻറ്​), ഡോ. ടിൻറു എലിസബത്ത് ടോം (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. EM KMGM 2 AMAl ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം ജില്ല സമ്മേളനം ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.