അമ്പലപ്പുഴ: മന്ത്രി സജി ചെറിയാൻെറ സുരക്ഷജീവനക്കാരന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിത ഹൗസ് സർജനെ കൈയേറ്റം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷജീവനക്കാരന്‍ വെണ്‍മണി കോടുകുളഞ്ഞി വലിയപറമ്പ് അനീഷ് കുമാറിനെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11.30 ഓടെ ആശുപത്രിയിലെ 16ാം വാര്‍ഡിലാണ് സംഭവം. അനീഷിൻെറ പിതാവ് ഇവിടെ ചികിത്സയിലായിരുന്നു. രാത്രി രോഗം മൂർച്ഛിച്ചതോടെ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുധീഷിൻെറ നേതൃത്വത്തില്‍ ഹൗസ് സർജന്‍ ഉള്‍പ്പെടെ ജീവനക്കാര്‍ രോഗിയെ വാര്‍ഡിനോട് ചേര്‍ന്ന പുനർജനി മുറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു. രോഗിയെ കിടത്തിക്കൊണ്ടുപോയ സ്െട്രച്ചർ തടഞ്ഞുനിര്‍ത്തി അനീഷ് കുമാര്‍ തട്ടിക്കയറുകയും വനിത ഹൗസ് സർജനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും രോഗി മരിച്ചു. ചികിത്സപ്പിഴവാണ് പിതാവ് മരിക്കാനിടയായതെന്ന് ആരോപിച്ച് മെഡിക്കൽ ഓഫിസർ ഉള്‍പ്പെടെ ജീവനക്കാരോട് അനീഷ് കുമാര്‍ അപമര്യാദയായി സംസാരിച്ചെന്നും പരാതിയുണ്ട്. ഹൗസ് സർജനെ കൈയേറ്റം ചെയ്ത മന്ത്രിയുടെ സുരക്ഷജീവനക്കാരൻെറ നടപടിയിൽ കെ.ജി.എം.സി.ടി.എ ആലപ്പുഴ ഘടകം പ്രതിഷേധിച്ചു. കുറ്റവാളിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് കെ.ജി.എം.സി.ടി.എ ആലപ്പുഴ ഘടകം പ്രസിഡൻറ് ഡോ.എം. നാസർ, സെക്രട്ടറി ഡോ.പി.എസ്. സജയ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.