കാക്കനാട്: ഇൻഫോപാർക്കിന് സമീപത്തെ ലോഡ്ജിൽ യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. ആലപ്പുഴ പെരിങ്ങാല സ്വദേശിയായ മുഹമ്മദ് അജ്മലാണ് (28) ഇൻഫോപാർക്ക് പൊലീസിൻെറ പിടിയിലായത്. ചാവക്കാട് ഒളിവിൽ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് അജ്മലിനെ പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കടവന്ത്ര, കായംകുളം പൊലീസ് സ്റ്റേഷൻ പരിധികളിലായി ആയുധ നിരോധന നിയമം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു അജ്മൽ എന്ന് പൊലീസ് പറഞ്ഞു. ഗുണ്ട ആക്ട് പ്രകാരം കാപ്പ ചുമത്തി കായംകുളത്തുനിന്ന് പുറത്താക്കിയതായിരുന്നു. പീഡന വിവരം പുറത്തായതോടെ പലയിടത്തായി ഒളിവിൽ കഴിഞ്ഞിരുന്ന ശേഷമാണ് ചാവക്കാട്ടെ ബന്ധു വീട്ടിലേക്ക് എത്തിയത്. ഇതോടെ വിവരമറിഞ്ഞെത്തിയ പൊലീസിൻെറ വലയിലാകുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയായ സലിൻ കുമാറിനെ നേത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും ഒളിവിൽ കഴിയുന്ന പ്രതികളായ ഷെമീർ, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്നാട് സ്വദേശിനിയായ ക്രിസ്റ്റീന എന്നിവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അജ്മലിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ബലാത്സംഗത്തിൻെറ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതിന് പ്രതികൾക്കെതിരെ ഐ.ടി ആക്ട് പ്രകാരവും കേസുണ്ട്. തൃക്കാക്കര എ.സി.പി പി.വി ബേബി, ഇൻഫോപാർക്ക് ഇൻസ്പെക്ടർ ടി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ എസ്.ഐ അനില, ഇൻഫോപാർക്ക് എസ്.ഐ മണിമണ്ഠൻ, എ.എസ്.ഐമാരായ കെ.പി. വിജു, പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ യു.എ മുരളീധരൻ, സിവിൽ പൊലീസ് ഓഫിസർമാരായ എം.ആർ. മധു, ഷൈൻ എന്നിവരടങ്ങിയ സംഘമാണ് അജ്മലിനെ പിടികൂടിയത്. ഫോട്ടോ: അജ്മൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.