പ്രളയം പിഴുതെറിഞ്ഞ ഇടതുകര മെയിന്‍ കനാല്‍ ബണ്ട് നിര്‍മാണം ആരംഭിച്ചു

അങ്കമാലി: മഹാപ്രളയം പിഴുതെറിഞ്ഞ ചാലക്കുടി റിവര്‍ ഡൈവേര്‍ഷന്‍ സ്കീമി​ൻെറ ഭാഗമായ ഇടതുകര മെയിന്‍ കനാലി​ൻെറ വലത് ബണ്ട് പുനര്‍നിർമാണം തുടങ്ങി. 2018ലെ മഹാപ്രളയത്തില്‍ ചാലക്കുടിപ്പുഴ ഗതിമാറി ഒഴുകിയതോടെയാണ് ബണ്ട് 200 മീറ്റര്‍ നീളത്തില്‍ പുഴയില്‍ ഒലിച്ചു പോയത്. അങ്കമാലി, ചാലക്കുടി നിയോജകമണ്ഡലങ്ങളിലെ ഏകദേശം 8500ല്‍പരം ഹെക്ടറിലാണ് ഇടത്കര മെയിന്‍ കനാല്‍വഴി ജലസേചനം നടത്തുന്നത്. തകര്‍ന്ന ഭാഗത്ത് പിന്നീട് 35 ലക്ഷം ചെലവില്‍ താല്‍ക്കാലിക ബണ്ട് നിര്‍മിച്ചാണ് കഴിഞ്ഞ മൂന്ന് വര്‍ഷം നിയന്ത്രിത അളവില്‍ ജലവിതരണം നടത്തിയത്. എന്നാല്‍, പൂര്‍ണതോതില്‍ വിതരണം ചെയ്യാനാകാതെ വന്നതോടെ കുടിവെള്ളത്തിനും, ജലസേചനത്തിനും ഭൗര്‍ലഭ്യം നേരിട്ടു. റോജി.എം.ജോണ്‍ എം.എല്‍.എ ഇടപെട്ടതോടെയാണ് ബണ്ട് പുനര്‍നിർമാണത്തിന് സംസ്ഥാന ജലവിഭവവകുപ്പ് റീ-ബീല്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍പ്പെടുത്തി 5.64 കോടി അനുവദിച്ചത്. 15 മീറ്ററോളം ഉയരത്തിലാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. പുഴയും കനാലും സമാന്തരമായി ചുറ്റപ്പെട്ട നിലയിലാണ് ബണ്ട് സ്ഥിതി ചെയ്യുന്നത്. തുമ്പൂര്‍മുഴി ഡാമി​ൻെറ സമീപമായതിനാല്‍ പദ്ധതി പ്രദേശത്ത് വെള്ളത്തി​ൻെറ കുത്തൊഴുക്ക് രൂക്ഷമാണ്. പുഴയുടെ ഒഴുക്കി​ൻെറ ശക്തി കണക്കിലെടുത്ത് സുശക്തമായ ബണ്ടാണ് പുനര്‍നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം റോജി.എം. ജോണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ പോള്‍ പി. ജോസഫ്, കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻറ്​​ ഷൈജോ പറമ്പി, ടി.എം. വര്‍ഗീസ്, ഏല്യാസ് കെ. തരിയന്‍, ബിജു പാലാട്ടി, ജയ രാധാകൃഷ്ണന്‍ എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു. EA ANKA 04 KANAL ഇടതുകര മെയിന്‍ കനാലി​ൻെറ ബണ്ട് നിര്‍മാണം പുനരാരംഭിച്ച പദ്ധതി പ്രദേശം റോജി.എം.ജോണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.