വിവാദ വിഡിയോ: പ്രതിപക്ഷ നേതാവ് വേട്ടയാടുന്നു -മുൻ യൂത്ത് കോൺഗ്രസ് നേതാവ്

കൊച്ചി: വിവാദ വിഡിയോയുടെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടുകയാണെന്ന് മുൻ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പി.എസ്. രാജേന്ദ്ര പ്രസാദ്​. വി.ഡി. സതീശനെതിരെ പ്രചരിച്ച വിഡിയോ തനിക്കും അയച്ചുകിട്ടിയെങ്കിലും​ മോശം പദപ്രയോഗങ്ങളുള്ളതിനാൽ അപ്പോൾതന്നെ ഡിലീറ്റ് ചെയ്തിരുന്നു. മറ്റ് പലരിലൂടെയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ ഉത്തരവാദിത്തം ത​ൻെറമേൽ കെട്ടിവെക്കുമെന്ന് ഭീഷണിയുണ്ട്​. ഇതിനിടെ താനടക്കമുള്ളവർക്കെതിരെ വ്യാജ പരാതി നൽകി കേസിൽ കുടുക്കി. പുനർജനി പദ്ധതിയുടെ പേരിൽ െചലവഴിച്ച തുകയുടെ കണക്ക് വെളിപ്പെടുത്തണമെന്നും എല്ലാ കാര്യങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും രാജേന്ദ്ര പ്രസാദ്​ എറണാകുളം പ്രസ്​ക്ലബിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.