വല്ലം-പാണംകുഴി റോഡ് ടാറിങ് പുനരാരംഭിക്കും

പെരുമ്പാവൂര്‍: വല്ലം-പാണംകുഴി റോഡ് കുറിച്ചിലക്കോട് മുതല്‍ പാണംകുഴി വരെയുള്ള ഭാഗം ടാറിങ് ജോലി ഞായറാഴ്ച രാവിലെ മുതല്‍ പുനരാരംഭിക്കും. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനകീയസമിതി യോഗത്തിലാണ് തീരുമാനം. കാലാവസ്ഥ പ്രതികൂലമായതിനാലാണ് ടാറിങ് ജോലി നീണ്ടുപോയത്. ബി.എം ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്ന റോഡ് നിര്‍മാണം മഴമൂലം പല പ്രാവശ്യവും നിര്‍ത്തി​െവച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മിനി ബാബു, വൈസ് പ്രസിഡൻറ്​ ബേബി തോപ്പിലാന്‍, ബ്ലോക്ക് പഞ്ചായത്ത്​ അംഗം അനു അബീഷ്, എം.ഒ. ജോസ്, സാംസണ്‍, ജേക്കബ്, മായ കൃഷ്ണകുമാര്‍, സിനി എല്‍ദോ, പി.പി. എല്‍ദോ, എം.പി. പ്രകാശ്, ഷിജോ പോള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.