കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ചെങ്കര സ്കൂളിന് സമീപം 40 വർഷം മുമ്പ് ആശ്വാസ കേന്ദ്രത്തിനായി നിർമിച്ച കെട്ടിടം അപകടാവസ്ഥയിൽ. ഈ കെട്ടിടം വളരെ അടിയന്തരമായി പൊളിച്ചുനീക്കി സ്ഥലത്തിൻെറ ഉടമസ്ഥാവകാശം കണ്ടെത്തി ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശൗചാലയം, വിശ്രമമുറി, ഹെൽത്ത് ക്ലബ് ഉൾെപ്പടെ പദ്ധതികൾ നടപ്പാക്കണമെന്ന് സി.പി.എമ്മിൻെറ നേതൃത്വത്തിൽ നടന്ന ശ്രദ്ധക്ഷണിക്കൽ സായാഹ്ന ധർണ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം റഷീദ സലിം ഉദ്ഘാടനം ചെയ്തു. ടി.സി. മാത്യു അധ്യക്ഷത വഹിച്ചു. ബിജു പി. നായർ, ജയ്സൺ ബേബി, സജീവ് നാരായൺ, എസ്.എം. അലിയാർ, സിജി ആൻറണി, ലിസി ജോസഫ്, സി.കെ. ഷൈജൻ, പി.വി. ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.