ഡല്‍ഹിയിലെ വിജയം കേരളത്തിലെ കര്‍ഷകര്‍ പാഠമാക്കണം -വി.സി. സെബാസ്​റ്റ്യന്‍

കൊച്ചി: ഡല്‍ഹിയിലെ കര്‍ഷക പോരാട്ട വിജയം കേരളത്തിലെ കര്‍ഷകര്‍ പാഠമാക്കണമെന്നും കാര്‍ഷിക വിഷയങ്ങളില്‍ ഒറ്റക്കെട്ടായി ഇടപെടല്‍ നടത്താന്‍ വിവിധ കര്‍ഷക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണമെന്നും രാഷ്​ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. വി.സി. സെബാസ്​റ്റ്യന്‍ അഭ്യർഥിച്ചു. ഇന്ത്യയിലെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയതല ഐക്യവേദിയാണ് ഡല്‍ഹി കര്‍ഷകസമരത്തിന് നേതൃത്വം കൊടുത്ത രാഷ്​ട്രീയ കിസാന്‍ മഹാസംഘ്. കേരളത്തിലെ 37 സ്വതന്ത്ര കര്‍ഷക സംഘടനകൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്. പ്രാദേശികതലത്തില്‍ ഒറ്റപ്പെട്ട്​ പ്രവര്‍ത്തിച്ചതുകൊണ്ട് കര്‍ഷക സംഘടനകള്‍ക്ക് ഒരു നേട്ടവുമുണ്ടാക്കാനാവില്ലെന്ന് കര്‍ഷകര്‍ തിരിച്ചറിയണം. ഈമാസം 18ന്​ രാവിലെ 11ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് വന്യജീവി ശല്യമുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്​ കര്‍ഷകരുടെ സെക്ര​േട്ടറിയറ്റ് മാര്‍ച്ചും നിയമലംഘന പ്രഖ്യാപനവും നടക്കും. കേരളത്തിലെ എല്ലാ കര്‍ഷകസംഘടനകളും ഇതര സംഘടനകളും പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.