പറവൂർ: കോട്ടുവള്ളി പഞ്ചായത്തിലെ മികച്ച കർഷകനായ സോമൻ ആലപ്പാട്ടിൻെറ ഔഷധ നെൽകൃഷിയുടെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. പരമ്പരാഗതവും, വംശനാശ ഭീക്ഷണി നേരിടുന്നതുമായ ആറ് ഇനം ഔഷധനെല്ലിനങ്ങളാണ് കൃഷിയാരംഭിച്ചത്. വനങ്ങളിൽ മാത്രം കണ്ടുവരുന്ന കറുവാച്ചിയെന്ന കാട്ട് നെല്ല്, രക്തശാലി, ഞവര, മല്ലി കുറുവ, കുഞ്ഞൻ തൊണ്ടി, ഡാബർശാല എന്നീ നെല്ലിനങ്ങളാണ് സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം കൃഷി ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിജ വിജു, സെബാസ്റ്റ്യൻ തോമസ്, ഷീജ ബാബു, സിന്ധു നാരായണൻകുട്ടി, രഞ്ചിത്ത്, കൃഷി ഓഫിസർ കെ.സി. റൈഹാന, കൃഷി അസിസ്റ്റൻറ് എസ്.കെ. ഷിനു തുടങ്ങിയവർ സന്നിഹിതരായി. പടം EA PVR oushada krishi 4 സോമൻ ആലപ്പാട്ടിൻെറ കൃഷിയിടത്തിലെ ഔഷധ നെൽകൃഷിയുടെ കൊയ്ത്തുത്സവം കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.