മെട്രോ യാത്രക്കാര്‍ക്ക്​ നറുക്കെടുപ്പ് മത്സരം; വിജയിക്ക് ഒരുവർഷം സൗജന്യയാത്ര

കൊച്ചി: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ യാത്രക്കാര്‍ക്ക്​ നറുക്കെടുപ്പ് മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം നേടുന്നയാൾക്ക് ഒരു വര്‍ഷത്തേക്ക് മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം. രണ്ടാം സമ്മാനം ലഭിക്കുന്നയാൾക്ക് ആറുമാസവും മൂന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് മൂന്നുമാസവും സൗജന്യമായി യാത്രചെയ്യാം. ഈ മാസം 24, 25, 31, ജനുവരി ഒന്ന് തീയതികളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. ഈ ദിവസങ്ങളില്‍ യാത്രചെയ്യുന്നവര്‍ ക്യു.ആര്‍ കോഡ് ടിക്കറ്റ് എല്ലാ സ്​റ്റേഷനിലും സജ്ജമാക്കിയിരിക്കുന്ന ലക്കി ഡ്രോ ബോക്‌സില്‍ നിക്ഷേപിക്കണം. ഇതില്‍നിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.