സഞ്ചരിക്കുന്ന മാവേലി സ്​റ്റോർ

കോതമംഗലം: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതി​ൻെറ ഭാഗമായി സഞ്ചരിക്കുന്ന മാവേലി സ്​റ്റോറുകളുടെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം ആൻറണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി അദ്ധ്യക്ഷത വഹിച്ചു. കെ.എ. നൗഷാദ്, സബ് ഡിപ്പോ ഓഫിസര്‍ ഇന്‍ചാര്‍ജ് കെ.എസ്. ഗിരീഷ്, രാജേഷ് ശിവന്‍, എം.എച്ച്. ഷിഹാബ്, കെ.ടി. സണ്ണി, കെ.എസ്. ഡിജില്‍, സിന്ധു സുനില്‍ എന്നിവര്‍ സംസാരിച്ചു. കൂത്താട്ടുകുളം: പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോ ആരംഭിച്ച സഞ്ചരിക്കുന്ന വിൽപനശാലയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ കൂത്താട്ടുകുളത്ത് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ വിജയ ശിവൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസ്, ഷിബി ബേബി, ജൂനിയർ മാനേജർ ബിന്നി മാത്യു, പ്രശാന്ത് പി. പൊന്നപ്പൻ, ബെന്നി മാത്യു, എ.കെ. ദേവദാസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.