ഭൂ സമരസമിതി താലൂക്ക് ഓഫിസ് മാര്‍ച്ച് നടത്തി

പെരുമ്പാവൂര്‍: ​ൈകയേറ്റഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക, ഭവനരഹിതര്‍ക്ക് നല്‍കുന്ന വീടി​ൻെറ വിസ്തൃതി വര്‍ധിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി പെരുമ്പാവൂര്‍, കുന്നത്തുനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുന്നത്തുനാട് താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഭൂസമരസമിതിയുടെ ഇടപെടലില്‍ അരനൂറ്റാണ്ടിന് ശേഷം പട്ടയം ലഭിച്ച വേങ്ങൂര്‍ പാണിയേലി നടുക്കുടി പൊന്നപ്പന്‍ -അല്ലി ദമ്പതികളെ ആദരിച്ചു. ജില്ല പ്രസിഡൻറ്​ ജ്യോതിവാസ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ഭൂസമര സമിതി കണ്‍വീനര്‍ പി.എ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി കെ.എച്ച്. സദഖത്ത് മുഖ്യപ്രഭാഷണം നടത്തി. സാജന്‍ ചെറായി, മുനീറ കുന്നത്തുനാട്, രാജന്‍ മുട്ടിനകം, നൗഷാദ് പെരിങ്ങാല, തോമസ് കെ. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. em pbvr 3 March വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി കുന്നത്തുനാട് താലൂക്ക് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.