രവീന്ദ്രൻ ചെങ്ങനാട്ടി​െന ആദരിച്ചു

കോതമംഗലം: കരകൗശലരംഗത്തെ മികവിന് ദേശീയ ദലിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ പുരസ്കാരം ലഭിച്ച രവീന്ദ്രൻ ചെങ്ങനാട്ടി​െന വെൽഫെയർ പാർട്ടി നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ജില്ല സെക്രട്ടറി രമണി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.എച്ച്. സലീം അധ്യക്ഷത വഹിച്ചു. 17ാം വാർഡ് മെംബർ ഷറഫിയ ശിഹാബ് മെമ​ൻെറാ കൈമാറി. മണ്ഡലം പ്രസിഡൻറ് സി.എ. യഹിയ, ഇ.എം. ഹസൈനാർ, മീര ഉമ്മ അലിയാർ, പി.എ. ശിഹാബ്, ചെറുവട്ടൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.സി. അയ്യപ്പൻകുട്ടി എന്നിവർ സംസാരിച്ചു. സി.എം. ഖാലിദ്, കെ.എ. കബീർ, എ.എം. സുബൈർ, അബ്​ദുസ്സലാം, എൻ.എം. അലി, എൻ.എം. റഹീം, മുഹമ്മദ് മോനികാട്ടിൽ എന്നിവർ നേതൃത്വം നൽകി. must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.