ഗണിത അധ്യാപകനായി പി.വി. ശ്രീനിജിൻ എം.എൽ.എ

കിഴക്കമ്പലം: അധ്യാപകനായി പി.വി. ശ്രീനിജിന്‍ എം.എല്‍.എ കുട്ടികള്‍ക്ക് ക്ലാസെടുത്തു. കിഴക്കമ്പലം ഊരക്കാട് യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തി​ൻെറ ശിലാസ്ഥാപനത്തിനാണ്​ കുന്നത്തുനാട് എം.എല്‍.എ എത്തിയത്​. സമയം നീങ്ങാൻ അദ്ദേഹം ഒന്നാം ക്ലാസില്‍ ഗണിത അധ്യാപകനാകുകയായിരുന്നു. എം.എല്‍.എ ക്ലാസെടുത്തത് വിദ്യാർഥികളിൽ അത്ഭുതം ഉയര്‍ത്തി. മറ്റു അധ്യാപകര്‍ക്കും കൗതുകമായി. ബുധനാഴ്​ച ശിലാസ്ഥാപന​ പരിപാടിക്ക്​ അരമണിക്കൂർ മുമ്പ്​​ എം.എല്‍.എ സ്‌കൂളിലെത്തി. പ്രധാനാധ്യാപകന്‍ ഉണ്ണിയുടെ സമ്മതത്തോടെയാണ് ക്ലാസെടുത്തത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന യോഗത്തില്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ അന്‍വര്‍ അലി അധ്യക്ഷതവഹിച്ചു. എം.എല്‍.എ ശിലാസ്ഥാപനം നിര്‍വഹിച്ചു. എം.കെ. അനില്‍കുമാര്‍, ടി.ടി. വിജയന്‍, കെ.കെ. ഏലിയാസ്, പി.വി. മോളി, എ.ഇ.ഒ സജിത്ത്കുമാര്‍, ഡാല്‍മിയ തങ്കപ്പന്‍, എം.കെ. സുരേന്ദ്രന്‍, പി.ടി.എ പ്രസിഡൻറ്​ കെ.ടി. ഷിബു, റസിയ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പടം. ഊരക്കാട് ഗവ. യു.പി സ്‌കൂളില്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നു (em palli school)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.