സ്​കൂളിന്​ ധനസഹായം കൈമാറി

മൂവാറ്റുപുഴ: വാഴപ്പിള്ളി ഗവ. ജെ.ബി. സ്‌കൂൾ നവീകരണത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വാഴപ്പിള്ളി വി.ആര്‍.എ പബ്ലിക് ലൈബ്രറിയും വാഴപ്പിള്ളി റെസിഡൻറ്​സ് അസോസിയേഷനും സംയുക്തമായി ധനസഹായം കൈമാറി. അസോസിയേഷന്‍ പ്രസിഡൻറ്​ സിന്ധു ഉല്ലാസും ലൈബ്രറി പ്രസിഡൻറ്​ കെ.ആര്‍. വിജയകുമാറും ചേർന്ന്​ ഹെഡ്മിസ്ട്രസ് അല്ലിക്ക്​ പണം കൈമാറി. ഉല്ലാസ് ചാരുത അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ആര്‍. രാജീവ്, ലൈബ്രറി പ്രവര്‍ത്തകരായ കെ.എസ്. രവീന്ദ്രനാഥ്, ജി. പ്രേംകുമാര്‍, എ.ആര്‍. തങ്കച്ചന്‍, ഷംന, പി.ടി.എ പ്രസിഡൻറ്​ ഷെയ്ക്ക് മുഹ്​യിദ്ദീന്‍, അബിത എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.