കാക്കനാട്: ജില്ലയിലെ കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ വിവിധ അസി. എൻജിനീയർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ തസ്തികയിലേക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യതയുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഈ മാസം 10നുമുമ്പ് അതത് എംപ്ലോയ്മൻെറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18നും 45നും മധ്യേ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത: മൂന്നുവർഷത്തെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെേൻറഷൻ /ഇൻഫർമേഷൻ ടെക്നോളജി/ കമേഴ്സ്യൽ പ്രാക്ടീസ് എന്നിവയിലെ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. നിശ്ചിതയോഗ്യത നേടിയശേഷം കപ്പൽ നിർമാണശാലയിൽനിന്നോ എൻജിനീയറിങ് കമ്പനികളിൽനിന്നോ സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിൽനിന്നോ നേടിയ ഏഴുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ അതത് ട്രേഡുകളിലുള്ള ഐ.ടി.ഐ/ എൻ.എ.സിയും 22 വർഷത്തെ പ്രവൃത്തിപരിചയവും. 764 പേർക്ക് കോവിഡ് കൊച്ചി: ജില്ലയിൽ വിദേശം, ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേർ ഉൾപ്പെടെ 764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം ബാധിച്ചവർ 747 പേരാണ്. 11 പേരുടെ രോഗ ഉറവിടം അറിവില്ല. 559 പേർ രോഗ മുക്തി നേടി. 1184 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23791 പേരാണ്. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6288 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.