എം.ജി സർവകലാശാല നീന്തൽ മത്സരം: എം.എ കോളജ് മുന്നിൽ

കോതമംഗലം: എം.ജി സർവകലാശാല നീന്തൽ മത്സരത്തിൽ ആദ്യദിനം ആതിഥേയരായ മാർ അത്തനേഷ്യസ് കോളജ് 87 പോയൻറ്​ നേടി മുന്നിൽ. 30 പോയ​േൻറാടെ പാല സൻെറ്​ തോമസ് കോളജാണ്​ രണ്ടാമത്. എടത്വ സൻെറ്​ അലോഷ്യസ് കോളജ് 19 പോയൻറ്​ നേടി മൂന്നാമതെത്തി. എം.എ കോളജ് താരങ്ങളായ എസ്. ഗിരിധർ 50 മീറ്റർ ബ്രെസ്​റ്റ്​ സ്ട്രോക്കിലും അഭിജിത് എസ്. നായർ 50 മീറ്റർ ബാക്ക് സ്ട്രോക്കിലും റെക്കോഡിട്ടു. വനിതവിഭാഗത്തിലും 67 പോയ​േൻറാടെ എം.എ കോളജാണ് ഒന്നാമത്. പാലാ അൽഫോൻസ കോളജിന് 27ഉം ചങ്ങനാശ്ശേരി അസംപ്ഷന്​ 16 പോയൻറുമുണ്ട്. മത്സരം വ്യാഴാഴ്​ച സമാപിക്കും. എം.എ കോളജ് പ്രിൻസിപ്പൽ ഡോ. ഷാൻറി എ. അവിര മത്സരം ഉദ്ഘാടനം ചെയ്തു. EK KMGM Neenthal എം.ജി യൂനിവേഴ്സിറ്റി നീന്തൽ മത്സരത്തിൽ 4 X 200 മീറ്റർ ഫ്രീ സ്​റ്റൈൽ റിലേയിൽ ഒന്നാമതെത്തിയ എം.എ കോളജ് ടീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.