കൊച്ചി: ജില്ലയിലെ കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ വിവിധ അസി. എൻജിനീയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ തസ്തികയിലേക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 10ന് മുമ്പ് അതത് എംപ്ലോയ്മൻെറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18നും 45നും മധ്യേ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത: മൂന്നുവർഷത്തെ മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെേൻറഷൻ /ഇൻഫർമേഷൻ ടെക്നോളജി / കൊമേഴ്സ്യൽ പ്രാക്ടീസ് എന്നിവയിലെ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. നിശ്ചിത യോഗ്യത നേടിയതിനുശേഷം കപ്പൽ നിർമാണ ശാലയിൽനിന്നോ എൻജിനീയറിങ് കമ്പനികളിൽനിന്നോ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്നോ നേടിയ ഏഴു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ അതത് ട്രേഡുകളിലുള്ള ഐ.ടി.ഐ / എൻ.എ.സിയും 22 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. തീരമൈത്രി മിഷന്‍ കോഓഡിനേറ്റര്‍ നിയമനം കൊച്ചി: ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷർ വിമൻ (സാഫ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മിഷന്‍ കോഓഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു (കമ്യൂണിറ്റി െഡവലപ്‌മൻെറ്), എം.ബി.എ (മാര്‍ക്കറ്റിങ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ടുവീലര്‍ ലൈസന്‍സ് വേണം. പ്രായം 45ല്‍ താഴെ. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോേഡറ്റ, സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 13നകം എറണാകുളം നോഡല്‍ ഓഫിസില്‍ പ്രവൃത്തി ദിവസങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം. വിലാസം നോഡല്‍ ഓഫിസര്‍, സാഫ്, എറണാകുളം, ഫിഷറീസ് ട്രെയിനിങ് സൻെറര്‍, ഈസ്റ്റ് കടുങ്ങല്ലൂര്‍, യു.സി കോളജ് പി.ഒ, ആലുവ, പിന്‍ 683102. ഫ്ലാറ്റ് വാടകക്ക് നല്‍കുന്നു കൊച്ചി: സംസ്ഥാന ഭവന നിർമാണ ബോര്‍ഡുവക കാക്കനാട് അത്താണി ഭവന പദ്ധതിയില്‍ ഒഴിവുള്ള ഒരു ഫ്ലാറ്റ് വാടകക്ക് നല്‍കുന്നു. തൃക്കാക്കര നഗരാതിര്‍ത്തിക്ക് പുറത്തുനിന്നുള്ള ബി.പി.എല്‍ വിഭാഗത്തില്‍പെടുന്ന നഗരാതിര്‍ത്തിയിലും പ്രാന്തപ്രദേശത്തും ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള വാടകവീട് പദ്ധതിയാണ് ഇത്. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി സംസ്ഥാന ഭവന നിർമാണ ബോര്‍ഡിൻെറ എറണാകുളം ജെട്ടിയിലുള്ള റവന്യൂ ടവറിലെ അഞ്ചാം നിലയിലുള്ള ഡിവിഷന്‍ ഓഫിസുമായി ബന്ധപ്പെടുക. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ 0484-2369059.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.