കെ റെയിൽ : നെടുവന്നൂരിൽ വ്യാപാരികൾ സമര പ്രഖ്യാപനം നടത്തി

EA ANKA 1 E-RAIL must ചെങ്ങമനാട്: വികസന രംഗത്ത് സർക്കാർ ഇരട്ടനീതി നടപ്പാക്കുന്നതായി ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖല കമ്മിറ്റി നേതൃത്വത്തിൽ നെടുവന്നൂരിൽ വ്യാപാരികൾ 'തൊഴിൽ സംരക്ഷണ സംഗമവും സമര പ്രഖ്യാപനവും' സംഘടിപ്പിച്ചു. കെ റെയിൽ പദ്ധതിയുടെ പേരിൽ നെടുവന്നൂരിൽ നിരവധി വ്യാപാരികൾ വഴിയാധാരമാകുകയാണ്. ഇവർക്ക് അർഹമായ പുനരധിവാസവും നഷ്​ടപരിഹാരവും നൽകണമെന്നും അല്ലാത്തപക്ഷം ഒഴിയില്ലെന്നും സംഗമം മുന്നറിയിപ്പ് നൽകി. സമിതി ജില്ല ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി മേഖല പ്രസിഡൻറ് ​സി.പി. തരിയൻ അധ്യക്ഷത വഹിച്ചു. ജില്ല വർക്കിങ് പ്രസിഡൻറ്​ ടി.ബി. നാസർ, ജില്ല സെക്രട്ടറി ഷെഫീഖ് ആത്രപ്പിള്ളി, ജിമ്മി ചക്യത്ത്, ഷാജഹാൻ അബൂബക്കർ, കെ.ബി. സജി, ഷാജു സെബാസ്​റ്റ്യൻ, എൻ.എസ്. ഇളയത്, പി.കെ. എസ്തോസ്, ഷാജി മേത്തർ, വി.എ. ഖാലിദ്, ടി. എസ്. മുരളി, പി.ജെ. ജോയ്, ബൈജു ഇട്ടൂപ്പ്, ടി.വി. സൈമൺ, ഡേവിസ് മൊറേലി, ജോയ് ജോസഫ്, കെ.ജെ. ഫ്രാൻസിസ്, സുബൈദ നാസർ, ഷൈബി ബെന്നി കെ.ആർ. ശരത്, മേരി പൗലോസ് എന്നിവർ നേതൃത്വം നൽകി. EA ANKA 1 E-RAIL കെ റെയിൽ പദ്ധതിക്കെതിരെ നെടുവന്നൂരിൽ വ്യാപാരികൾ സംഘടിപ്പിച്ച സമര പ്രഖ്യാപന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.