ആലുവ: കുറ്റവാളികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാകാത്തതാണ് പൊലീസിലെ കുറ്റവാളികളുടെ എണ്ണം കൂടാനും കുറ്റകൃത്യങ്ങൾ വർധിക്കാനും ഇടയാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആരോപിച്ചു. സി.ഐ അപമാനിച്ചതായി ആരോപിച്ച് ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മൊഫിയ പർവീൻെറ മാതാപിതാക്കളെ സന്ദർശിക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സംഭവത്തിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥൻെറ പേരിൽ കേസെടുത്തിട്ടില്ലെന്നത് അത്ഭുതമാണ്. ഒട്ടേറെ അനുഭവങ്ങളുണ്ടായിട്ടും സർക്കാർ പാഠം പഠിക്കുന്നില്ല. മൊഫിയയുടെ കുടുംബത്തിന് നീതി ലഭിക്കാൻ സർക്കാർ ജാഗ്രത പാലിക്കണം. ആത്മഹത്യക്ക് കാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻെറ പേരിൽ ഒട്ടും വൈകാതെ നിയമപരമായ നടപടികൾ സ്വീകരിക്കണം. ഇതുപോലെയുള്ള സംഭവങ്ങൾ ഇനിയുണ്ടാകാൻ പാടില്ല. അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൻ ജെബി മേത്തർ ഹിഷാം, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് പി.എ. മുജീബ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ക്യാപ്‌ഷൻea yas9 Sudeeran കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മൊഫിയ പർവീൻെറ മാതാപിതാക്കളെ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.