അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

കോലഞ്ചേരി: ബൈക്കും കാറും കൂട്ടിമുട്ടി പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കടയിരുപ്പ് എഴുപ്രം പൂന്തുറയില്‍ ചാക്കോയാണ്​(70) മരിച്ചത്. ശനിയാഴ്ച ഉച്ചക്കുശേഷം ബന്ധുവി​ൻെറ വീട്ടില്‍ പോകുംവഴി 3.30 ഓടെ ഊന്നുകല്ലിൽ ​െവച്ചായിരുന്നു അപകടം. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റിരുന്നതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലായിരിക്കെ ഞായറാഴ്ച വൈകീട്ട് 5.45 ന് മരിച്ചു. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കള്‍: ബിജു, മജി, അജി. മരുമക്കള്‍ : സുനി മാടമ്പുറത്ത്, രാജു കുന്നത്ത് വാരിക്കുന്നേല്‍ നെച്ചൂര്‍, റോയി പാറനാല്‍ കോലഞ്ചേരി. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വലമ്പൂര്‍ സൻെറ്​ മേരീസ് യാക്കോബായ പള്ളിസെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.