കിണറ്റിൽ കുഴഞ്ഞ് വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ശ്രീമൂലനഗരം: തൃക്കാണിക്കാവിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയയാൾ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. അങ്കമാലി അഗ്​നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി. തൃക്കാണിക്കാവ് കുഴുപ്പിള്ളി വീട്ടിൽ പാപ്പച്ച‍​ൻെറ പുരയിടത്തിലെ കിണറ്റിലാണ് ആൾ കുടുങ്ങിയത്. പാപ്പച്ച‍​ൻെറ ഭാര്യാ സഹോദരൻ പൗലോസാണ്​ (60) അപകടത്തിൽ പെട്ടത്. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നാട്ടുകാരിൽ ഒരാൾ രക്ഷപ്രവർത്തനത്തിനായി ശ്രമിച്ചെങ്കിലും ശ്വാസം കിട്ടാതെ തളർന്നിരുന്നയാളെ മുകളിലേക്ക് കയറ്റാൻ കഴിഞ്ഞില്ല. തുടർന്നാണ് അഗ്​നിരക്ഷാ സേന എത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.വി. പൗലോസിൻെറ നേതൃത്വത്തിൽ സേനാംഗങ്ങളായ എം.എസ്. റാബി, എം. രാമചന്ദ്രൻ, റെജി എസ്.വാര്യർ, എം.ബി. ശശിധരൻ നായർ, കെ.എൻ. ഉദയെന്ദ്ര എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.