അങ്കമാലി: ലോക മണ്ണുദിനാചരണത്തിൻെറ ഭാഗമായി കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി 14 ജില്ലയിലെ കർഷകരിൽനിന്ന് ശേഖരിച്ച മണ്ണുപയോഗിച്ച് കേരളത്തിൻെറ ഭൂപടം തീർത്തു. മികച്ച യുവകർഷകരെ ആദരിച്ചു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. 'മണ്ണും മനുഷ്യനും' വിഷയത്തെ ആസ്‌പദമാക്കി പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, ഡോ. മാർട്ടിൻ ഗോപുരത്തിങ്കൽ എന്നിവർ സംസാരിച്ചു. കെ.പി.സി.സി വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അധ്യക്ഷത വഹിച്ചു. മണ്ണുകൊണ്ട് ശിൽപം നിർമിച്ച കെ.ആർ. സുബ്രനെ ആദരിച്ചു. റോജി എം. ജോൺ എം.എൽ.എ, വിചാർ വിഭാഗ് ജില്ല ചെയർമാൻ ഷൈജു കേളന്തറ, വിചാർ വിഭാഗ് ജില്ല ജനറൽ സെക്രട്ടറി ബാബു കാവലിപ്പടാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.എസ്. ഷാജി, ഡി.സി.സി ജനറൽ സെക്രട്ടറി മാത്യു തോമസ്, മണ്ഡലം പ്രസിഡൻറുമാരായ ആൻറു മാവേലി, എം.പി. നാരായണൻ, സെൻജോ ജോർജ്, ഡൈമിസ് ഡേവിസ്, ജോമി കോടുശ്ശേരി, റിൻസ് ജോസ്, മാർട്ടിൻ മാത്യു, ജോജോ ജോൺ, ജിൻസി ജിമ്മി, കെ.ജെ. ജെസ്റ്റി, അജിൽസ് ജോർജ്, ആൽബിൻ ഡേവിസ് എന്നിവർ സംസാരിച്ചു. EA ANKA 5 CLAYDAY കെ.പി.സി.സി വിചാർവിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലോക മണ്ണുദിനാചരണം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.