കാലടി: കാലടി സംസ്‌കൃത സര്‍വകലാശാലക്ക് സമീപം നടപ്പാതയിലെ മാന്‍ഹോള്‍ തകര്‍ന്നനിലയില്‍. കഴിഞ്ഞ ദിവസം വാഹനങ്ങളും ജെ.സി.ബിയും കയറിയിറങ്ങിയതോടെയാണ് മാന്‍ഹോള്‍ തകര്‍ന്നത്. ശ്രീശങ്കര വാക്ക്‌വേ പദ്ധതിയില്‍ എട്ടുകോടി മുടക്കി ടൗണ്‍ സൗന്ദര്യവത്കരണം നടത്തുന്നതിൻെറ ഭാഗമായി കാനകളും നടപ്പാതയും കൈവരികളും നിർമിച്ചിരുന്നു. നടപ്പാതയില്‍ ടൈല്‍ വിരിച്ച് സ്റ്റീലിൻെറ കൈവരി നിർമിച്ചിരുന്നു. ഈ കൈവരികള്‍ അറുത്തുമാറ്റി നടപ്പാതയിലൂടെ സമീപമുള്ള വയലിലേക്ക് ഭൂമാഫിയകളുടെ നേതൃത്വത്തില്‍ മണ്ണിടിച്ച് സ്ഥലം നികത്തുന്ന പണികള്‍ നടത്തിയിരുന്നു. പകല്‍സമയങ്ങളിലാണ് പൊലീസിനെപ്പോലും നോക്കുകുത്തിയാക്കി ഇവിടെ മണ്ണിടിക്കല്‍ നടന്നത്. ജെ.സി.ബി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഉപയോഗിച്ച് മണ്ണ് നിരത്തിയിരുന്നു. കാലടി-അങ്കമാലി റോഡിലെ എം.സി റോഡിനോട് ചേര്‍ന്നുള്ള ഈ നടപ്പാതയിലുണ്ടായിരുന്ന മാന്‍ഹോളാണ് വാഹനങ്ങള്‍ കയറിയതോടെ തകര്‍ന്നത്. ചിത്രം: കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയോട് ചേര്‍ന്ന് വയല്‍ നികത്തുന്നതിനിടെ മണ്ണുമാന്തി യന്ത്രം കയറിയിറങ്ങി നടപ്പാതയിലെ മാന്‍ഹോള്‍ തകര്‍ന്നനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.