പറവൂരിൽ തോടുകളുടെ നവീകരണം തുടങ്ങി

പറവൂർ: പറവൂർ നഗരത്തിലെ വിവിധ തോടുകളുടെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ 29 വാർഡിലെ 50ൽപരം വലുതും ചെറുതുമായ തോടുകളാണ് ആഴംകൂട്ടി നവീകരിക്കുന്നത്. വർഷങ്ങളായി ചളിയും മാലിന്യവും നിറഞ്ഞതിനാൽ തോടുകളിൽ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്​. ഓരോ വാർഡിലേക്കുമായി 40,000 രൂപ വീതമുള്ള പ്രവൃത്തിയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത് പറഞ്ഞു. ചിത്രം EA PVR thode naveekaranam 7 പറവൂർ സ്​റ്റേഡിയത്തിന് സമീപം തോട് നവീകരണം ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.