'സ്ഥലമാറ്റങ്ങള്‍ ഓണ്‍ലൈനിലാക്കണം'

കോതമംഗലം: മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌ സ്​റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ സംസ്ഥാന-ജില്ല സ്ഥലമാറ്റങ്ങള്‍ ഓണ്‍ലൈനാക്കണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും കേരള ലൈവ്‌ സ്​റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം ആവശ്യ​െപ്പട്ടു. ആൻറണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ എം.പി. അവറാച്ചന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ സിന്ധു ഗണേശന്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ബേബി ജോസഫ്, സംസ്ഥാന ജന. സെക്രട്ടറി ജി. സജികുമാര്‍, ജില്ല സെക്രട്ടറി പി.ജി. ഷാജി, രഞ്ജിനി രവി, ആര്‍. രഞ്ജിത്, ആന്തുലേ അലിയാര്‍ സാഹിബ്, പി.വി. ബൈജു, ടി.എസ്. ശ്രീജേഷ്, പി.പി. നാസര്‍, സജി വർഗീസ്, അനില്‍ ജോ, ജി. മനോജ്, ജയ്‌സണ്‍ മാത്യു, ഗിരീഷ്‌കുമാര്‍, ഗീത എന്‍. മാധവ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: എം.പി. അവറാച്ചന്‍ (പ്രസി.), ഗീത എന്‍. മാധവ് (സെക്ര.), ജെയ്‌സണ്‍ മാത്യു (ട്രഷ.). EM KMGM 6 Live ലൈവ്‌സ്​റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം ആൻറണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.