ഭീമ സൂപ്പർ സർപ്രൈസ് വിജയികൾക്ക് സമ്മാനം നൽകി

കൊച്ചി: ഭീമ സൂപ്പർ സർപ്രൈസ് ബംപർ നറുക്കെടുപ്പിലെ വിജയികൾക്ക് ഷോറൂമുകളിലൂടെ 10 റെനോ കൈഗർ കാറും 21 ഹീറോ പ്ലഷർ സ്​കൂട്ടറും ഒരുകിലോ സ്വർണവും സമ്മാനമായി നൽകി. എറണാകുളം ഷോറൂമിൽ നടന്ന ചടങ്ങിൽ സ്​റ്റെൽമ കെ. എസിനാണ് റെനോ കൈഗർ കാർ സമ്മാനിച്ചത്. അൻസൽ സേവ്യർ, മേരി തോമസ് എന്നിവർക്കാണ് ഹീറോ പ്ലഷർ സ്​കൂട്ടറുകൾ ലഭിച്ചത്. 97ാം വാർഷികത്തോട് അനുബന്ധിച്ച് ഒരുക്കിയ ആഘോഷമാണ് ഭീമ സൂപ്പർ സർപ്രൈസ്. സ്നേഹവും വിശ്വാസവും അർപ്പിച്ച ഉപഭോക്താക്കൾക്ക്​ തങ്ങൾ നൽകിയ സമ്മാനക്കാലമാണ് ഭീമ സൂപ്പർ സർപ്രൈസെന്ന് ചെയർമാൻ ബി. ബിന്ദു മാധവ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.