മൊഫിയയുടെ മരണം: വിവാഹബന്ധം ഒഴിവാക്കാൻ സുഹൈൽ ശ്രമി​െച്ചന്ന്​ ക്രൈംബ്രാഞ്ച്

ആലുവ: മൊഫിയ ഭാര്യയായി തുടരുന്നതിൽ ഭർത്താവ് സുഹൈലിന് താൽപര്യമുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. ഭർതൃപീഡന കേസുമായി ബന്ധപ്പെട്ട് ആലുവ ടൗൺ മഹല്ല് പള്ളിയിൽ നടത്തിയ വിവരശേഖരണത്തിലാണ് ഇക്കാര്യം മനസ്സിലായത്. വിവാഹബന്ധം വേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സുഹൈൽ മഹല്ല് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. മൊഫിയ തന്നെ അനുസരിക്കുന്നില്ലെന്നും മറ്റുമായിരുന്നു കാരണമായി പറഞ്ഞിരുന്നത്. എന്നാൽ, മൊഫിയ പള്ളി കമ്മിറ്റിക്ക് നൽകിയ കത്തിൽ തനിക്ക് ഏൽക്കേണ്ടിവന്ന പീഡനത്തെക്കുറിച്ചാണ് പറയുന്നത്. തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതായും കത്തിൽ പറയുന്നു. ഇരുവരുമായും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഭർത്താവിനൊപ്പം പോകാൻ മൊഫിയ തയാറായെങ്കിലും സുഹൈൽ ചർച്ചയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നത്രേ. സുഹൈലി​ൻെറ ഭാര്യയായി മാതാപിതാക്കള്‍ ഡോക്ടറെ ആഗ്രഹിച്ചിരുന്നതായ വിവരങ്ങൾ ലഭിച്ചതായും അന്വേഷണസംഘം പറയുന്നു. അതിനാൽതന്നെ നിയമവിദ്യാർഥിയായ മൊഫിയയെ സുഹൈല്‍ നിക്കാഹ് കഴിച്ചത് വീട്ടുകാർക്ക് ഇഷ്​ടമായിരുന്നില്ല. നിക്കാഹിനുശേഷം ഡോക്ടറല്ലാത്തതി​ൻെറ പേരില്‍ മൊഫിയയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും പറയുന്നു. സുഹൈലി​ൻെറ പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍നിന്ന്​ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്. താൻ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് മൊഫിയ സുഹൈലിന് ശബ്​ദസന്ദേശങ്ങൾ അയച്ചിരുന്നു. മൊഫിയയെ ഒഴിവാക്കി വേറെ കല്യാണം നടത്താന്‍ സുഹൈലും മാതാപിതാക്കളും നീക്കംനടത്തിയിരുന്നു. നിക്കാഹിനുശേഷം വീട്ടിലേക്ക് മടങ്ങിയ മൊഫിയയെ ഒത്തുതീര്‍പ്പി​ൻെറ പേരിലാണ് സുഹൈല്‍ ആലുവ ടൗണ്‍ ജുമാമസ്ജിദ് കമ്മിറ്റി വഴി ചര്‍ച്ചക്ക് വിളിപ്പിച്ചത്. കേസിൽ പ്രതികളായ സുഹൈല്‍, മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ക്രൈംബ്രാഞ്ച് മൂന്ന​ുദിവസം കസ്​റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരുടെ വീട്ടിലെ തെളിവെടുപ്പ് അടക്കമുള്ള നടപടികൾക്കുശേഷം തിരികെ റിമാൻഡ് ചെയ്യുകയായിരുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ല സെഷന്‍സ് കോടതി പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.