താല്‍ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടൽ കോടതി മരവിപ്പിച്ചു

പെരുമ്പാവൂര്‍: അശമന്നൂർ പഞ്ചായത്തില്‍ വര്‍ഷങ്ങളായി ജോലിചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ഹൈകോടതി മരവിപ്പിച്ചു. താല്‍ക്കാലികക്കാരെ പിരിച്ചുവിട്ട് പകരം സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് ജീവനക്കാര്‍ക്ക് അനുകൂല കോടതി വിധി. ഡ്രൈവര്‍മാരായിരുന്ന പി.എ. സെയ്ത് മുഹമ്മദ്, കെ. ബസ്സി, ടി.വി. ഏലിയാസ്, സി.ടി. ഫിലിപ്പോസ് എന്നിവരാണ്​​ കോടതിയെ സമീപിച്ചത്​. ഇവരില്‍ പലരും 10വര്‍ഷമായി ജോലി ചെയ്യുകയാണ്​. ഒന്നര വര്‍ഷം അധിക ശമ്പളമില്ലാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചുവരുകയാണെന്നും കോവിഡിന് ഒരാശ്വാസം ലഭിച്ചപ്പോള്‍ പിരിച്ചുവിടുന്നത് നീതീകരിക്കാനാവില്ലെന്നും വാദിഭാഗം അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഭരണസമിതിയുടെ പാര്‍ട്ടിയില്‍പെട്ടവരെ അനധികൃതമായി ജോലികളില്‍ തിരുകിക്കയറ്റാനുള്ള നീക്കമാണ് നടത്തുന്നതെന്നും ധരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിക്കും പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കും നോട്ടീസ് അയക്കാനും തല്‍സ്ഥിതി തുടരാനും കോടതി നിർ​േദശിച്ചു. പുതിയ ഭരണസമിതി അധികാരത്തിലേറിയ നാള്‍ മുതല്‍ പഞ്ചായത്ത് ഓഫിസ് രാഷ്​​ട്രീയവത്​കരിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കും സ്വജനപക്ഷപാതങ്ങള്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവെന്ന് കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം പ്രസിഡൻറ്​ ബിനോയ് ചെമ്പകശ്ശേരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.