കടൽക്കരുത്ത്​ വിളിച്ചോതി നാവികസേന ദിനാഘോഷം

കൊച്ചി: രാജ്യത്തി​ൻെറ . രാജേന്ദ്ര മൈതാനത്തിനുസമീപം കൊച്ചി കായലിലായിരുന്നു അഭ്യാസപ്രകടനം. ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ. ഹംപി ഹോളിയുടെ നേതൃത്വത്തിലായിരുന്നു 90 മിനിറ്റ് നീണ്ട പ്രകടനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. തദ്ദേശീയമായി നിർമിച്ച കപ്പലുകളായ ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് തരംഗിണി, ഐ.എൻ.എസ് ശാർദൂൽ, ഐ.എൻ.എസ് സർവേക്ഷക്, ഐ.എൻ.എസ് സുജാത, ഫാസ്​റ്റ്​ അറ്റാക്ക് ക്രാഫ്റ്റുകളായ ഐ.എൻ.എസ് കബ്ര, ഐ.എൻ.എസ് കൽപേനി തുടങ്ങിയവയുടെ പ്രകടനം കപ്പൽശക്തി അടയാളപ്പെടുത്തി. ചേതക് ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങൾ ആകാശക്കരുത്തും​ കാഴ്​ചവെച്ചു. പ്രകൃതിദുരന്തങ്ങളിൽ സൈന്യം എങ്ങനെയാണ്​ ഇടപെടുന്നതെന്നും അഭ്യാസപ്രകടനത്തിലുടെ കാഴ്​ചവെച്ചു. കപ്പലുകൾക്ക്​ പു​റമെ 15ഓളം ഹെലികോപ്റ്ററുകളും മറ്റ്​ വിമാനങ്ങളും പങ്കെടുത്തു. രാവിലെ ദക്ഷിണനാവികസേന മേധാവിയും മറ്റ്​ ഫ്ലാഗ്​ ഓഫിസര്‍മാരും യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.