കാലടി മേഖലയിൽ വെള്ളക്ഷാമമെന്ന്​ കർഷകർ

കാലടി: കാലടി മേഖലയിൽ കൃഷി ചെയ്യാനാവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ കർഷകർ ദുരിതത്തിലായി. ആവണംകോട് ഇറിഗേഷൻ പദ്ധതി പ്രവർത്തിക്കാത്തതാണ് ഇതിന് പ്രധാന കാരണം. കർഷകസംഘത്തിൻെറ നേതൃത്വത്തിലുള്ള പിരാരൂരിലെ 20 ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യാനാകുന്നില്ല. വർഷവും ആഗസ്​റ്റ്​ മാസം കഴിയുമ്പോൾ പമ്പിങ്​ ആരംഭിക്കാറുണ്ട്​. എന്നാൽ, ഇതുവരെ പമ്പിങ്​ നടന്നിട്ടില്ല. തങ്ങൾക്ക് ഇതുവരെ പമ്പിങ്ങിനുള്ള അനുമതി ലഭിച്ചില്ലെന്ന്​ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി കർഷകസംഘം ഭാരവാഹികൾ അറിയിച്ചു. വെള്ളം ലഭ്യമാക്കാൻ കർഷക സമരം സംഘടിപ്പിക്കുമെന്ന്​ വിവിധ കർഷകസംഘങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.